ഞങ്ങളേക്കുറിച്ച്

ഞങ്ങളേക്കുറിച്ച്

സതേണ്‍(തെക്കന്‍) കാലിഫോര്‍ണിയ ആസ്ഥാനമായ ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ റിക്രൂട്ട്‌മെന്റ് ആന്‍ഡ് ട്രെയ്‌നിങ് സെന്ററുകളുള്ള പ്രസ്ഥാനമാണ് ഗ്ലോബല്‍ നഴ്‌സ് ഫോഴ്‌സ്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ക്കു വേണ്ട രാജ്യാന്തര റിക്രൂട്ടിങ് സേവനങ്ങള്‍ വളരെ മിതമായ നിരക്കില്‍ ഓരോ സ്ഥാപനങ്ങളുടെയും അഭിരുചിക്കും വ്യത്യസ്തമായ ആവശ്യകതയ്ക്കുമനുസരിച്ച് ജിഎന്‍എഫ് നല്‍കുന്നു.
ഗ്ലോബല്‍ നഴ്‌സ് ഫോഴ്‌സ് ലോകത്താകമാനമുള്ള പ്രതിഭാസമ്പന്നരായ നഴ്‌സുമാരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാല്‍ ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കു നഴ്‌സിങ് ജീവനക്കാരെ ലഭ്യമാക്കാന്‍ കഴിയുന്നതോടൊപ്പം നഴ്‌സുമാര്‍ക്കും വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച നഴ്‌സിങ് സാധ്യതകള്‍ കണ്ടെത്താന്‍ കഴിയുന്നു.
ഞങ്ങളുടെ ഇന്നത്തെ ലക്ഷ്യമെന്തെന്നാല്‍, കരിയറിന്റെ ഏറ്റവും മികച്ച പാത തന്നെ കണ്ടെത്താന്‍ എല്ലാ നഴ്‌സുമാര്‍ക്കും മാര്‍ഗദര്‍ശികളാകുന്നതോടൊപ്പം അവര്‍ക്ക് വിദേശത്തു മികച്ച ജോലികണ്ടെത്തുന്നതിനു വേണ്ട എല്ലാ സഹായങ്ങള്‍ക്കും സദാ സന്നദ്ധരാകുക. ഒപ്പം ഞങ്ങളോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ക്ലയന്റുകളായ ആശുപത്രികള്‍ക്ക് പരിചയസമ്പന്നരും കഴിവുറ്റവരുമായ നഴ്‌സിങ് സ്റ്റാഫുകളെ നല്‍കുക.