നഴ്സുമാർ

നഴ്സുമാർ


നിങ്ങള്‍ വിദേശത്ത് കുറച്ചു നാളത്തേക്കായി ജോലി നോക്കുകയാണോ, അതോ നിങ്ങള്‍ സ്ഥിരമായി വിദേശത്ത് മികച്ച നഴ്‌സിങ് ജോലി നേടി താമസം മാറാന്‍ ഉദ്ദേശിക്കുകയാണോ…

യു.എസ്, യു.കെ , അയര്‍ലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലായി ജിഎന്‍എഫില്‍ നൂറുകണക്കിന് ജോലി സാധ്യതകളാണ് ഉള്ളത്.  ഇന്നു തന്നെ ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യൂ, നിങ്ങള്‍ ജോലി തേടുന്ന രാജ്യത്തെ ഏറ്റവും മികച്ച അവസരം തന്നെ ഞങ്ങള്‍ നിങ്ങള്‍ക്കായി കണ്ടെത്തി നല്‍കുന്നു.

എന്താണ്്് ഗ്ലോബല്‍ നഴ്‌സ് ഫോഴ്‌സിന്് നിങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ കഴിയുന്നത്്

നിങ്ങള്‍ ബഹുമാനിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യുന്ന ഒരു ഉന്നത പദവിയില്‍ നഴ്‌സിങ് ജോലി ചെയ്യുവാന്‍ നിങ്ങളെ സഹായിക്കുന്നു.

ഓരോ വര്‍ഷവും മികച്ച നഴ്‌സുമാരുടെ ആവശ്യകത ആതുരസേവന രംഗത്ത്് വര്‍ധിച്ചു വരികയാണ്. എങ്കിലും മികച്ച ജോലിയിലേക്ക്്  പ്രവേശിക്കുവാന്‍ ബയോ ഡേറ്റകളയക്കുകയും
ഇന്റര്‍നെറ്റില്‍ ജോലി തിരയുകയുമൊക്കെയാണ് പലരും ചെയ്യുക. നിങ്ങള്‍ തിരയുന്ന ജോലി സാധ്യത ഏറ്റവും കൃത്യതയോടെ നിങ്ങളിലേക്ക്്് എത്തിക്കുക എന്നതാണ് ഗ്ലോബല്‍ നഴ്‌സ് ഫോഴ്‌സിന്റെ ധര്‍മം. യു.എസ്, യു.കെ, അയര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ജോലി കണ്ടെത്താന്‍ ആയിരക്കണക്കിന് ആളുകളെ ഗ്ലോബല്‍ നഴ്‌സ് ഫോഴ്‌സ് സഹായിച്ചു കഴിഞ്ഞു. മാത്രമല്ല, ഐഇഎല്‍ടിഎസ്, ടിഓഇഎഫ്എല്‍, എന്‍സിഎല്‍ഇഎക്‌സ്, സിബിടി തുടങ്ങിയ വിവിധ യോഗ്യതാ പരീക്ഷകളില്‍ വിജയിക്കുവാനും ഞങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നു. കൂടാതെ ലൈസന്‍സുകള്‍, വര്‍ക്ക്്്-വിസകള്‍ എന്നിവയ്ക്കുള്ള സഹായങ്ങളും നല്‍കുന്നു.

നിങ്ങള്‍ ആഗ്രഹിക്കുന്ന അവസരങ്ങള്‍ നിങ്ങളെ തേടിയെത്തില്ല. പക്ഷെ, നിങ്ങള്‍ക്ക് ജിഎന്‍എഫിന്റെ പ്രാവീണ്യരായ റിക്രൂട്ട്്്‌മെന്റ് ആന്റ്് ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുകളുടെ സഹായത്തോടെ സ്വപ്്‌ന ജോലി ചെയ്യാം സ്വപ്ന ലൊക്കേഷനില്‍.

എന്തുകൊണ്ട് ഞങ്ങള്‍

മറ്റൊരു രാജ്യത്തേക്ക് ജോലിയും ജീവിതവും പറിച്ചു നടുന്നത് ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ഒരു അനുഭവമായി ഞങ്ങള്‍ കരുതുന്നു. ഞങ്ങള്‍ അത് നിങ്ങള്‍ക്ക് വളരെ എളുപ്പം സാധിച്ചു തരാന്‍ സന്നദ്ധരാണ്. ഞങ്ങളുടെ കണ്‍സള്‍ട്ടന്റുമാരില്‍ ഒരാള്‍ നിങ്ങളുടെ അടുത്തെത്തി നിങ്ങളുടെ അറിവിനും പ്രവര്‍ത്തി പരിചയത്തിനും വിദ്യാഭ്യാസയോഗ്യതയ്ക്കും ചേര്‍ന്ന ജോലി നിങ്ങള്‍ സ്വപ്‌നം കാണുന്ന രാജ്യത്ത് തന്നെ കണ്ടെത്തി നിങ്ങളുടെ സ്വപ്നം സഫലമാക്കുവാന്‍ വേണ്ടതെല്ലാം ചെയ്യുന്നു. എല്ലാ നിലയിലുമുള്ള നഴ്‌സുമാര്‍ക്കായുള്ള വൈവിധ്യമായ ജോലി സാധ്യതകള്‍ തന്നെയാണ് ഞങ്ങളുടെ പക്കലുള്ളത്.